അവകാശങ്ങളെപ്പറ്റി ആദിവാസികളെ ബോധവല്‍ക്കരിക്കാനാണ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ന്യായാധിപന്‍മാരും ഉദ്യോഗസ്ഥരും കാട് കയറിയത്. ആദിവാസി ഊരുകളിലെ ചൂഷണം അവസാനിപ്പിച്ച് അവരെ മുഖ്യാധാരാ സമൂഹത്തിന്റെ ഭാഗമാക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ജില്ലാ നിയമ സേവന അതോറിട്ടി സെക്രട്ടറിയായ സബ് ജ്ഡ്ജ് മോഹിത് സി എസ്, കോതമംഗലം മജിസ്‌ട്രേറ്റ് സുബിത ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോളനി സന്ദര്‍ശനം. പൂയംകുട്ടിയില്‍ നിന്ന് 30 കിലോമീറ്റര്‍ കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയംപെട്ടിയില്‍ എത്തിയത്. കാട്ടുപൂക്കളും കായ്കളും കൊണ്ട് ഉണ്ടാക്കിയ ബൊക്കെ നല്‍കി ആദിവാസികള്‍ ഉദ്യോഗസ്ഥരെ സ്വീകരിച്ചു.

82 ആദിവാസി കുടുംബങങള്‍ ഒറ്റപ്പെട്ട് താമസിക്കുന്ന ഉറിയപെട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് നിയമ സേവന അതേറിറ്റി സംഘം വ്യക്തമാക്കി. നിയമ സേവന ഉദ്യോഗസ്ഥര്‍ക്കൊപ്പം പട്ടികജാതി വര്‍ഗ്ഗ വകുപ്പ് അധികൃതരും പരിപാടിയില്‍ പങ്കെടുത്തു.