മമ്മൂട്ടിയുടെ ലൗഡ് സ്‌പീക്കര്‍ എന്ന സിനിമയാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ ലേഖ എം നമ്പൂതിരിയെ വല്ലാതെ സ്വാധീനിച്ചത്. സിനിമ കണ്ട് അടുത്ത ദിവസം തന്നെ പത്രത്തില്‍ വൃക്ക ആവശ്യമുണ്ടെന്ന ഒരു പരസ്യവും കണ്ടു. തികച്ചും അപരിചിതനായിരുന്ന പാലക്കാട് പട്ടാമ്പി സ്വദേശി ഷാഫിക്ക് വൃക്കയും നല്‍കി. വൃക്ക നല്‍കിയാല്‍ ലക്ഷങ്ങള്‍ കിട്ടുമായിരുന്ന ലേഖ പക്ഷേ ഒരു രൂപ പോലും വാങ്ങാതെ ഒരു നിര്‍ദ്ധന യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി. പിന്നീട് അനുമോദനങ്ങളും ഉപഹാരങ്ങളുമൊക്കെയായി ലേഖ വാര്‍ത്തകളില്‍‍ നിറഞ്ഞു. ശരീരത്തിലെ വൃക്ക നഷ്‌ടപ്പെട്ടിട്ടും നല്ല ഉല്‍സാഹത്തോടെ ജീവിച്ച ലേഖയെ പക്ഷേ വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഒരപകടം തളര്‍ത്തിക്കള‍‍ഞ്ഞു.

നട്ടെല്ലിന് ബാധിച്ച ഗുരുതരമായ രോഗം ചികില്‍സിച്ച് ഭേദമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചിലവ് വരും. പതിനഞ്ച് ദിവസം ആശുപത്രിയില്‍ കിടന്ന ലേഖ ചെലവ് താങ്ങാനാവാതെ ചികില്‍സ ഉപകേഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചികില്‍സിക്കാന്‍ പണം വേണം ലേഖയ്‌ക്ക്. കൂടെ ഒരാഗ്രഹം കൂടിയുണ്ട്. നടന്‍ മമ്മൂട്ടിയെ ഒന്ന് നേരില്‍ കാണണം. അവയവദാനത്തിന്‍റെ മഹത്വം ലോകത്തിന് കാട്ടിക്കൊടുത്ത ഈ സ്‌ത്രീയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ആരെങ്കിലും കടന്നുവരാതിരിക്കില്ല.

ലേഖയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

A/C No: 67270420199
ലേഖ എം നമ്പൂതിരി
എസ്ബിടി ചെട്ടികുളങ്ങര
IFSC: SBTR0000934