തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയും ഇന്ന് പരിഗണിക്കും. 

വിവേക് എന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുളള തുടര്‍ നടപടികള്‍ അട്ടിമറിച്ചെന്ന ആരോപണത്തില്‍ കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.പി.ഐ നേതാവ് പി.കെ.രാജുവാണ് ഹര്‍ജി സമര്‍പ്പിച്ചത്.