തൃശൂര്‍: തൃശ്ശൂര്‍ മൃഗശാലയില്‍ പുലി ചത്തു. 10 വയസ് പ്രായം കണക്കാക്കുന്ന അപ്പു എന്ന് വിളിക്കുന്ന ആണ്‍ പുലിയാണ് ചത്തത്. 2008ല്‍ മൃഗശാലയില്‍ എത്തിയത് മുതല്‍ ഇടക്കിടക്ക് അസുഖം വരുന്ന പുലിയായിരുന്നു ഇതെന്ന് മൃഗശാലാ സൂപ്രണ്ട് പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ പുലിയുടെ നില വഷളാകുകയായിരുന്നു. രണ്ട് മാസം മുന്‍പ് തൃശ്ശൂര്‍ മൃഗശാലയില്‍ ഒരു കടുവയും ചത്തിരുന്നു.