താനെ കാഡ്ബറി ജംഗ്ഷനിലെ ഹോട്ടൽ സത്കാർ റസിഡൻസിയുടെ ബേസ്മെന്റിൽ നിന്നാണ് പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടിയത്. മയക്കുവെടി വെച്ച് പുലിയെ കെണിയിലാക്കുകയായിരുന്നു.
താനെ: മഹാരാഷ്ട്രയിലെ കൊറുംമാളിൽ കയറിയ പുലിയെ വനംവകുപ്പ് അധികൃതർ കണ്ടെത്തി. സമീപത്തുള്ള വസന്ത് വിഹാർ റെസിഡൻഷ്യൽ പ്രദേശത്തേയ്ക്കാണ് പുലി ഇറങ്ങിപ്പോയത്. താനെ കാഡ്ബറി ജംഗ്ഷനിലെ ഹോട്ടൽ സത്കാർ റസിഡൻസിയുടെ ബേസ്മെന്റിൽ നിന്നാണ് പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടിയത്. മയക്കുവെടി വെച്ച് പുലിയെ കെണിയിലാക്കുകയായിരുന്നു.
ബോറിവ്ലി സജ്ഞയ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ അവിടെ നിന്നാകാം പുലി മാളിനുള്ളിൽ കയറിയതെന്ന് കരുതപ്പെടുന്നു. മാളിനുള്ളിലെ സിസിടിവി ക്യാമറകളിലാണ് പുലി മാളിനുള്ളിൽ നടക്കുന്ന ദൃശ്യങ്ങൾ കണ്ടത് എന്നാൽ പിന്നീട് പുലി എങ്ങോട്ട് പോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. അഞ്ച് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിന് ശേഷമാണ് പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടിയത്.
