ഷിംല: ഹിമാചല്‍ പ്രദേശ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ പുലി കയറി. ശനിയാഴ്ചയായിരുന്നു സംഭവം. രാജ്ഭവന്‍ വളപ്പില്‍ കയറിയ പുള്ളിപ്പുലിയെ സുരക്ഷാ ഉദ്ദ്യോഗസ്ഥനാണ് ആദ്യം കണ്ടത്. അദ്ദേഹം ഉന്നത ഉദ്ദ്യോഗസ്ഥരെ വിവരമറയിച്ചു. പുലിയുടെ ഏതാനും ചിത്രങ്ങളും അദ്ദേഹം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വിവരമറിഞ്ഞ ഉടനെ വന്യജീവി വകുപ്പിനെ അറിയിക്കുകയും ചെയ്തു.

 വന്യജീവി വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ രാജഭവന്റെ കവാടങ്ങള്‍ അടയ്ക്കുകയും യാത്രക്കാരെ നിയന്ത്രിക്കുകയും ചെയ്തു. പുലി എങ്ങവെ രാജ്ഭവന്‍ വളപ്പില്‍ പ്രവേശിച്ചെന്ന് വ്യക്തമല്ല. രാജ്ഭവന് ചുറ്റും നേരത്തെ തന്നെ വൈദ്യുതി വേലിയുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് രാജ്ഭവന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ പുലി ഇപ്പോഴും രാജ്ഭവന്‍ കോമ്പൗണ്ടില്‍ തന്നെയുണ്ടോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.