ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി

First Published 14, Nov 2017, 8:45 PM IST
Leopard in Malayattoor
Highlights

കൊച്ചി: മലയാറ്റൂരിലെ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി.കാരക്കാട്ട് യുക്കാലിയിൽ പ്രദേശവാസിയുടെ പശുവിനെയാണ് പുലി കൊന്നത്. കഴിഞ്ഞ ഓഗസ്റ്റിലും ഇവിടെ പുലി ഇറങ്ങിയിരുന്നു.

രണ്ട് വർഷത്തിനിടെ ഇത് നാലാം തവണയാണ് യൂക്കാലിയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത്. കൊടുങ്ങൂക്കാരൻ ആന്‍റുവിന്‍റെ പശുവിനെയാണ് പുലി കൊന്നത്. റബ്ബർ ടാപ്പിംഗിന് വന്ന തൊഴിലാളികളാണ് പശുവിന്‍റെ മൃതശരീരം കണ്ടത്. സ്‌ക്കൂൾ കുട്ടികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന റോഡരികിലാണ് പുലി പശുവിനെ കൊന്നുതിന്നത്. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ.

സ്ഥലത്ത് പെട്രോളിംഗ് ശക്തമാക്കിയതായി വനം വകുപ്പ് പ്രതികരിച്ചു.പുലിയെ പിടികൂടാൻ കൂട് വയ്ക്കുന്ന കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി തേടിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

loader