മുംബൈ : പ്രണയബന്ധം തകര്‍ന്നതോടെ ഇണയുടെ നഗ്നചിത്രങ്ങള്‍ മുന്‍ കാമുകി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. മുംബൈയിലാണ് സംഭവം. യുവതികളില്‍ ഒരാള്‍ അവിവാഹിതയും മറ്റൊരാള്‍ വിവാഹമോചിതയുമാണ്. നാല്‍പ്പത്തിയഞ്ചുകാരിയുടെ നഗ്നദൃശ്യങ്ങളാണ് ഫേസ്ബുക്ക്, വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ മുന്‍ കാമുകി പ്രചരിപ്പിച്ചത്. 

ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. തുടര്‍ന്ന് പിരിയാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും ഒന്നായി. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് മുന്‍ കാമുകിയുടെ ഭീഷണിയെത്തിയത്. എതിര്‍ക്കാന്‍ ആകുന്ന ശ്രമിച്ചുവെങ്കിലും കാമുകി കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ സ്റ്റാറ്റസായി വരെ ഈ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. 

മുന്‍ കാമുകിയുടെ നീക്കങ്ങള്‍ സഹിക്കാതായതോടെ യുവതി മുംബൈ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഫെബ്രുവരി നാലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354, 506, 509 വകുപ്പുകള്‍ പ്രകാരം കാമുകിക്കെതിരെ കേസെടുത്തു. ഇതിനെതിരെ മുന്‍കൂര്‍ അപേക്ഷയുമായി കാമുകി കോടതിയെ സമീപിച്ചുവെങ്കിലും കേസ് പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളി