ദില്ലി സര്‍ക്കാരിന്‍റെ ഒമ്പത് ഉപദേശകരെ ഗവര്‍ണ്ണര്‍ പുറത്താക്കി

First Published 17, Apr 2018, 5:26 PM IST
LG removes 9 advisors of delhi government
Highlights
  • നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം

ദില്ലി: അരവിന്ദ് കെജ്രിവാള്‍ സർക്കാരിന്‍റെ ഒമ്പത് ഉപദേശകരെ ലഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബെയ്ജാൾ പുറത്താക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നടപടി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകരെ ഉൾപ്പടെയാണ് പുറത്താക്കിയത്. ഉപദേശകരെ നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണ്ണറുടെ നടപടി. അതേസമയം ഗവര്‍ണ്ണറുടെ നടപടി രാഷ്ട്രീയ പകപോക്കലെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. 

loader