സി.സി.ടി.വി. തത്സമയം പരിശോധിക്കണം എന്നിരിക്കെ ഇതിൽ തിയറ്റര്‍ ഉടമ വീഴ്ച വരുത്തി തീയറ്റർ ഉടമയെ രണ്ടാം പ്രതി ആക്കണം

മലപ്പുറം: എടപ്പാളില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ തിയേറ്റർ ഉടമയ്ക്കെതിരെ ലിബർട്ടി ബഷീർ. പൊലീസിന് വിവരം നല്‍കിയ തീയറ്റര്‍ ഉടമയെ മന്ത്രിയും മറ്റും അഭിനന്ദിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. സി.സി.ടി.വി. തത്സമയം പരിശോധിക്കണം എന്നിരിക്കെ ഇതിൽ തിയറ്റര്‍ ഉടമ വീഴ്ച വരുത്തിയെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.

തിയേറ്റർ ഉടമ ചെയ്തത് നിയമ പ്രകാരം തെറ്റാണെന്നും ദിവസങ്ങൾ കഴിഞ്ഞു പരിശോധിച്ച് പരാതി നൽകാൻ ആണെങ്കിൽ സി.സി.ടി.വി എന്തിനാണെന്നും ലിബര്‍ട്ടി ബഷീര്‍ ചോദിക്കുന്നു. തീയറ്റർ ഉടമയെ രണ്ടാം പ്രതി ആക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു. വനിതാക്കമ്മീഷനടക്കം പീഡനവിവരം പുറത്ത് കൊണ്ട് വരാന്‍ മുന്‍കൈ എടുത്ത തീയ്യറ്റര്‍ ഉടമയെ അഭിനന്ദിച്ച പശ്ചാത്തലത്തിലാണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം.