എന്നാല്‍ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് മടങ്ങിയെത്തിയവര്‍ പരാതിപ്പെട്ടു. സ്വന്തം പണം മുടക്കിയാണ് വിമാനടിക്കറ്റ് എടുത്തതെന്നും ഇവര്‍ പറഞ്ഞു. സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയും തങ്ങള്‍ ബന്ധപ്പെട്ടു. എല്ലാ സഹായവും ചെയ്ത് നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന് അവര്‍ പരാതിപ്പെട്ടു. മൂന്ന് വീടുകളിലായാണ് കുട്ടികളടക്കം ഇവര്‍ ലിബിയയില്‍ കഴിഞ്ഞത്. അതേസമയം സ്വന്തം പണം മുടക്കിയാണ് ടിക്കറ്റ് എടുത്തതെന്ന ആരോപണം ശരിയാണെന്നും വിമാന ടിക്കറ്റിന് ചെലവായ പണം തിരിച്ചുനല്‍കുമെന്നും നോര്‍ക്ക ജനറല്‍ മാനേജര്‍ ശിവപ്രസാദ് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി ഇവരെ തിരിച്ചെത്തിക്കുന്നതിനായി നോര്‍ക്ക പ്രവര്‍ത്തിച്ചുവരികയായിരുന്നെന്നും ട്രിപ്പോളിയില്‍ നിന്ന് ഇസ്തംബൂള്‍ വരെ ടിക്കറ്റ് എടുക്കാന്‍ കഴിയാതിരുന്നത് കൊണ്ടാണ് ടിക്കറ്റ് ഒരുമിച്ച് എടുക്കാന്‍ പറഞ്ഞതെന്നും മുഴുവന്‍ തുകയും സര്‍ക്കാര്‍ തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.