'ചിട്ടയായ ജീവിതത്തിലൂടെ അർബുദത്തെ നേരിടാം'

തൃശ്ശൂര്‍: ചിട്ടയായ ജീവിതത്തിലൂടെ അർബുദത്തെ ഒരു പരിധി വരെ തടയാനാകുമെന്ന് തൃശൂർ അമല ക്യാൻസര്‍ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർമാര്‍. പാശ്ചാത്യ ജീവിതശൈലി അന്ധമായി അനുകരിക്കുന്നത് രോഗം വരാൻ കാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ
ചലഞ്ച് ക്യാൻസർ പദ്ധതിയുടെ ഭാഗമായി നടത്തിയ സെമിനാറിലാണ് ഡോക്ടര്‍മാര്‍ അഭിപ്രായം പങ്കുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അര്‍ബുദത്തെ ഭയക്കുകയല്ല സധൈര്യം നേരിടുകയാണ് വേണ്ടത്. തുടക്കത്തില്‍ കണ്ടുപിടിക്കാനായല്‍ എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാവുന്ന രോഗമാണ് ക്യാൻസറെന്നും ഡോക്ടര്മാര്‍ പറഞ്ഞു. തൃശൂര്‍ കേരളവര്‍മ്മ കോളേജിലാണ് അര്‍ബുദത്തെ സധൈര്യം നേരിടാൻ ഒരു വർഷം നീണ്ടു നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റ ചലഞ്ച് ക്യാൻസർ പദ്ധതിയുടെ ഭാഗമായുളള സെമിനാര്‍ സംഘടിപ്പിച്ചത്.

കോളേജ് വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാരായ അനില്‍ ജോസ് താഴത്ത്, സൗരഭ്, ജോമോൻ റാഫേല്‍, ദീപക് എന്നിവര്‍ മറുപടി നല്‍കി. കേരളവര്‍മ്മ കോളേജ് അധ്യാപകരായ ദീപ നിശാന്ത്, പ്രൊഫ എകെ രവികൃഷ്ണൻ, ക്യാൻസെര്‍വ് സൊസൈററി സെക്രട്ടറി സുജ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.