തൃക്കേപ്പറ്റയില്‍ താമസിച്ചിരുന്ന ചിന്നമ്മയെ 2014 സെപ്റ്റംബര്‍ മുന്നിനാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവം കൊലപാതകമാണെന്ന് അന്നുതന്നെ പോലീസ് വിലയിരുത്തിയിരുന്നു. പത്തുദിവസത്തിനുള്ളില്‍ പ്രതികള്‍ മുവരും പിടിയിലായി. എരുമാട് സ്വദേശി ജിന്‍സന്‍, സഹോദരന്‍ സിജോ, മാണ്ടാട് സ്വദേശി വിപിന്‍ എന്നിവര്‍ പണത്തിനുവേണ്ടി ചിന്നമ്മയെ കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
കൊക്കകോളയില്‍ മയക്കുഗുളിക കലര്‍ത്തി നല്‍കി കൊല നടത്തിയെന്ന് പ്രതികള്‍ പിന്നീട് പോലീസില്‍ മൊഴി നല്‍കി. ചിന്നമ്മയുടെ വീടുമായി അടുത്ത അടുപ്പമുള്ളയാളായിരുന്നു വിപിന്‍. കേസില്‍ 60ഓളം സാക്ഷികളെ വിസ്തരിച്ചു ഇതില്‍ ജിന്‍സന്റെ പിതാവടക്കം രണ്ടുപേര്‍ കൂറുമാറി.
