ഭുബനേശ്വർ: ഒഡീഷയിൽ ഇടിമിന്നലേറ്റ് 11 പേർ മരിച്ചു. ഒഡീഷയിലെ ഭദ്രാക്, ബലസോർ, കേന്ദ്രപര എന്നിവിടങ്ങളിലാണ് ഇടിമിന്നൽ ദുരന്തം വിതച്ചത്. ഭദ്രാകിൽ അഞ്ചു പേരും ബലസോർ, കേന്ദ്രപര എന്നിവിടങ്ങളിൽ മൂന്നു പേർ വീതവും മരിച്ചു.
ഭദ്രാകിൽ പാടത്ത് പണിയെടുക്കുകയായിരുന്ന തൊഴിലാളികൾക്കാണ് മിന്നലേറ്റത്. മൂന്നു പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലസോറിൽ ശ്രീജാംഗ്, കുലിഗാവ് എന്നീ ഗ്രാമങ്ങളിലാണ് മിന്നലേറ്റുള്ള മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.
പാടത്ത് പണിയെടുക്കുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്. ബലസോറിൽ മിന്നലിൽ അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
