അയോധ്യാ കേസിൽ എത്രയും വേഗം വിധി പ്രഖ്യാപിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ വിഷയം രാഷ്ടീയ പ്രശ്നമല്ല. വിശ്വാസപരമായ ഒന്നാണ്. ശബരിമലയുടെ കാര്യത്തിൽ വിധി പറയാമെങ്കിൽ, അയോധ്യാ കേസിൽ എന്ത് കൊണ്ട് വിധി വൈകുന്നവെന്ന് യോഗി ആദിഥ്യനാഥ് ചോദിച്ചു.

ലക്നൗ: അയോധ്യാ കേസിൽ എത്രയും വേഗം വിധി പ്രഖ്യാപിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ വിഷയം രാഷ്ടീയ പ്രശ്നമല്ല. വിശ്വാസപരമായ ഒന്നാണ്. ശബരിമലയുടെ കാര്യത്തിൽ വിധി പറയാമെങ്കിൽ, അയോധ്യാ കേസിൽ എന്ത് കൊണ്ട് വിധി വൈകുന്നവെന്ന് യോഗി ആദിഥ്യനാഥ് ചോദിച്ചു.

ശബരിമല കേസില്‍ സുപ്രിംകോടതിക്ക് തിടുക്കത്തില്‍ വിധി പറയാമെങ്കില്‍ അയോധ്യ വിഷയത്തിലും വിധി പറയാന്‍ കഴിയണം. അത് ചെയ്യണമെന്ന് കോടതിയോട് ഞാന്‍ അപേക്ഷിക്കുകയാണ്. ഒക്ടോബര്‍ 29ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാമ് യോഗിയുടെ പരാമര്‍ശം. 

ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആശയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.