കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട് ലെറ്റിന്റെ ജനല്‍ തകര്‍ത്താണ് മോഷണം. ബിയര്‍, വൈന്‍, ബ്രാണ്ടി എന്നിവയാണ് മോഷണം പോയത്. ഈ ജനലിനോട് ചേര്‍ന്നാണ് മദ്യം സൂക്ഷിക്കുന്ന റാക്കുള്ളത്. സമാനമായ രീതിയില്‍ മുമ്പ് രണ്ട് തവണ മോഷണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് വല കെട്ടി. ഈ വലയും തകര്‍ത്താണ് ഇപ്പോള്‍ മോഷണം നടന്നിരിക്കുന്നത്. രണ്ടാം നിലയിലേക്ക് ഗോവണിയില്‍ നിന്ന് മതിലിലേക്ക് പിടിച്ചു കയറാന്‍ കഴിയില്ല. മൂന്നോ നാലോ പേര്‍ ചേര്‍ന്ന് തോളോട് തോള്‍ ചേര്‍ന്ന് നിന്ന് സഹായിച്ചാകാം മോഷണം നടത്തിയെന്നാണ് എന്ന് പൊലീസ് കരുതുന്നത്.