യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തികഞ്ഞ പരാജയമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‍ണന്‍. എം സ്വരാജിന്റെ ചോദ്യത്തിന് നിയമസഭയിലാണ് ടി പി രാമകൃഷ്‍ണന്‍ ഇക്കാര്യം പറഞ്ഞത്.
യാഥാര്‍ഥ്യബോധത്തോടെയുള്ള മദ്യനയമല്ല യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. പുതിയ മദ്യനയം വന്നശേഷം സംസ്ഥാനത്ത് കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും ഉപഭോഗം വര്‍ദ്ധിച്ചു. 2013ല്‍ 793ഉം, 2014ല്‍ 970ഉം കഞ്ചാവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്‍ത സ്ഥാനത്ത് 2015ല്‍ 1430 കേസുകളാണ് രജിസ്റ്റര്‍ ചെയ്‍തത്.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നടപ്പായതോടെയാണ് ആളുകള്‍ ലഹരി വസ്‍തുക്കള്‍ ഉപയോഗിക്കുന്നതിലേക്ക് തിരിഞ്ഞത്. മദ്യവര്‍ജ്ജനത്തിലൂന്നിയുള്ള മദ്യനയമായിരിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുക - ടി പി രാമകൃഷ്‍ണന്‍ പറഞ്ഞു.
