ദില്ലി:മദ്യവില്‍പ്പന ശാലകളില്‍ സിസിടിവി നിര്‍ബന്ധമാക്കി ദില്ലി എക്സൈസ് വകുപ്പ്. ഔട്ട്ലറ്റിന് പുറത്തുള്ള കാര്യങ്ങള്‍ വ്യക്തമായി നിരീക്ഷിക്കുന്നതിനാണ് പുതിയ നീക്കം.
ലൈസന്‍സ് പുതുക്കുന്നതിനായി മദ്യവില്‍പ്പന ശാലകളുടെ പുറത്ത് സിസിടിവി ഇന്‍സ്റ്റാള്‍ ചെയ്തതായി വ്യക്തമാക്കുന്ന രേഖകള്‍ നല്‍കാന്‍ എക്സൈസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 50 മീറ്ററെങ്കിലും സിസിടിവി കവര്‍ ചെയ്യുകയും 30 ദിവസത്തേക്കെങ്കിലും ദൃശ്യങ്ങള്‍ സൂക്ഷിക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശം.
വാഹനങ്ങളിലും മദ്യവില്‍പ്പന ശാലകളുടെയും അടുത്തിരുന്ന് മദ്യപിക്കുന്നത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുമെന്ന് 2016 നവംബറില്‍ ദില്ലി ഗവണ്‍മെന്‍റ് പറഞ്ഞിരുന്നു.
