മലപ്പുറം: പിവി അന്‍വറിനേയും കൂടരഞ്ഞി പഞ്ചായത്തിനേയും പിന്തുണക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ക്കിന്‍റെ പ്രവര്‍ത്തനം എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം. പഞ്ചായത്ത് അവര്‍ക്ക് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിനാണ് പാര്‍ക്കിന് അനുമതി നല്‍കിയത്. അതില്‍ അപകാതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫയര്‍ ആന്‍റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പിവി അന്‍വര്‍ അപേക്ഷയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് വിശദമായി പഞ്ചായത്ത് പരിശോധിച്ചാണ് അനുമതി നല്‍കിയത്. അതിനാലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്ത്വം പാര്‍ക്കിനെതിരെ രംഗത്തെത്താതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ ഇപ്പോള്‍ ഫയര്‍ ആന്‍റ് സേഫ്റ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമര്‍പ്പിച്ച ശേഖകളുടെ ആധികാരികത പരിശോധിക്കാന്‍ പഞ്ചായ ത്തിനോട് ആവശ്യപ്പെടും.കെപിസിസി എന്തെങ്കിലും വീഴ്ച ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുമെന്നും കൂടരഞ്ഞി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി കെപിസിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.