അഹമ്മദാബാദ്: ഗുജറാത്തിലെ ജുനഗഡില്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രി ജയ്ഹിന്ദ് സഞ്ച് സമാചാര്‍ എന്ന പത്രത്തിന്റെ ഓഫീസില്‍ വെച്ചാണ് കിഷോര്‍ ദേവ് എന്നയാള്‍ കൊല്ലപ്പെട്ടത്. ഈ സമയം ഇയാള്‍ മാത്രമേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തേറ്റാണ് മരണമെന്നും ആഴത്തിലുള്ള അഞ്ചുമുറിവുകള്‍ കിഷോറിന്റെ ദേഹത്തുണ്ടായിരുന്നെന്നും ജുനഗഡ് എസ് പി നിലേഷ് ജയാദിത്യ പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള സൂചന ഇതുവരെ ലഭിച്ചിട്ടില്ല.