മരിച്ചത് ലിഗ തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിരുന്നു

തിരുവനന്തപുരം: ലിഗയുടെ മരണത്തിലെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിജിപി അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം വിളിച്ചു. ഞാറാഴ്ച്ച പൊലീസ് ആസ്ഥാനത്താണ് യോഗം. ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ലഭിച്ചേക്കും. 

റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം മരണകാരണവും അന്വേഷണ പുരോഗതിയും വിശദമായി ചർച്ച ചെയ്യും. കോവളത്തു നിന്നും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഗൈഡിനെയും വാഴ മുട്ടത്തെ ചില യുവാക്കളെയും പോലീസ് ചോദ്യം ചെയ്യുകയാണ്.മരിച്ചത് ലിഗ തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിരുന്നു