ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന് സൂചന നല്‍കി അമിത് ഷാ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന് സൂചന നൽകി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ഒാഗസ്ത് പതിനഞ്ചിന് ശേഷം രാജ്യം തെരഞ്ഞെെടുപ്പ് അന്തരീക്ഷത്തിലേയ്ക്ക് മാറുമെന്ന് പാര്‍ട്ടിയുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞെന്നാണ് വിവരം. എല്ലാവരും തെരഞ്ഞെടുപ്പിനായി ഒരുങ്ങാനും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ പ്രവര്‍ത്തകരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കാനുളള സാധ്യത ഇതോടെ സജീവമായി. ഈ വര്‍ഷം അവസാനത്തോടെയാണ് ഈ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടത്.