എ.കെ.ആന്‍റണിയെ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് ഏകോപന സമിതിയുടെ അധ്യക്ഷനായി രാഹുല്‍ ഗാന്ധി നിയമിച്ചു.
ദില്ലി: പതിനെഴാം ലോക്സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു തുടങ്ങി. ബിജെപിയെ ഏത് വിധേനയും നേരിടുകയെന്നതിന് വിപുലമായ പദ്ധതികളാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കുന്നത്. എ.കെ.ആന്‍റണിയെ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് ഏകോപന സമിതിയുടെ അധ്യക്ഷനായി രാഹുല്‍ ഗാന്ധി നിയമിച്ചു.
ജയ്റാം രമേശാണ് കൺവീനർ. പി.ചിദംബരത്തെ പ്രകടനപത്രികാ സമിതിയുടെ അധ്യക്ഷനായും അനന്ദ് ശർമ്മയെ പ്രചാരണ സമിതിയുടെ അധ്യക്ഷനായും നിയമിച്ചു. യുവാക്കളെയും മധ്യവര്‍ഗ്ഗത്തെയും ലക്ഷ്യം വച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാകും കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുകയെന്ന് നേരത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
