ലണ്ടൻ: ഇംഗ്ലണ്ടില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു. മാഞ്ചസ്റ്റർ സിറ്റിയിലാണ് സംഭവം. യു.എസ് പോപ്പ് ഗായിക അരീന ഗാൻഡെയുടെ സംഗീതപരിപാടിക്കിടെയാണ് സ്ഫോടനം.

Add Asianetnews as a Preferred SourcegooglePreferred

പ്രാദേശിക സമയം രാത്രി പത്തരയോടെ പരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം.

ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചു.

സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചു.