അരുണാചല്‍ പ്രദേശിനെയും അസമിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നീളം 9.15 കിലോമീറ്ററാണ്. ഇതിനെക്കാള്‍ ഇരട്ടി നീളമാണ് പുതിയ പാലത്തിനുള്ള

അസം: രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാലം യാഥാര്‍ഥ്യമാകുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിനെയും മേഘാലയയെും വേര്‍തിരിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് വലിയ പാലം നിര്‍മിക്കുന്നത്.

അസമിലെ ധുബ്രിക്കും മേഘാലയയിലെ ഫുല്‍ബാരിക്കുമിടയിലെ നാലു വരി പാലത്തിന്‍റെ നീളം 19.3 കിലോമീറ്ററാണ്. ഭീമന്‍ പാലം വരുമ്പോള്‍ മുമ്പ് 200 കീലോമീറ്റര്‍ യാത്ര ദീരം വെറും 20 ആയി ചുരുങ്ങും. ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ലോഹിത് നദിക്ക് കുറുകെയുള്ള ധോല-സാദിയ പാലമാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ പാലം.

അരുണാചല്‍ പ്രദേശിനെയും അസമിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന്‍റെ നീളം 9.15 കിലോമീറ്ററാണ്. ഈ പാലത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിച്ചത്. ഇതിനെക്കാള്‍ ഇരട്ടി നീളമാണ് പുതിയ പാലത്തിനുള്ളത്. 2026-2027 വര്‍ഷത്തില്‍ പുതിയ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാഷണല്‍ ഹെെവേ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍ ലിമിറ്റഡ്.