ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം 2009ല്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ഇനി ചൈനക്ക് സ്വന്തം. പണി പൂര്‍ത്തിയായ കടല്‍പ്പാലം ജൂലൈയില്‍ തുറന്നുകൊടുക്കും. പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2009 ലാണ്. അമ്പത്തഞ്ച് കിലോമീറ്റര്‍ നീളമുള്ള പാലത്തിന്‍റെ നിര്‍മ്മാണത്തിന് ചിലവിട്ടത് ഏകദേശം 134.5 ലക്ഷം കോടി രൂപയാണ്. പാലത്തിന്‍റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പാലം പൂര്‍ത്തിയായതോടെ ഹോങ്കോങ് - മക്കാവു യാത്രാസമയം ഇനി പകുതിയായി കുറയും.