കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതിക്കായി പൈപ്പുകൾ കയറ്റിവന്ന ലോറി ദേശീയപാതയിൽ വെച്ച് അപകടത്തിൽപ്പെട്ടു. പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ലോറിയിലെ കൂറ്റൻ പൈപ്പുകളിലൊന്ന് മുന്നോട്ട് തെറിക്കുകയായിരുന്നു. പുലർച്ചെയായതിനാലാണ് പൈപ്പ് മറ്റു വാഹനങ്ങൾക്ക് മുകളിൽ വീഴാതെ വലിയ അപകടം ഒഴിവായത്. പൈപ്പ് കയറ്റിയ ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്ന നിലയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred