സമരം നീണ്ടുപോയാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത് പ്രതികൂലമായി ബാധിക്കും

ദില്ലി: രാജ്യത്തെ ചരക്ക് ലോറി ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടങ്ങി. ഇന്ധന വിലക്കയറ്റം, ഇൻഷുറൻസ് വ‌ർധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയ്ക്കെതിരെയാണ് സമരം. 

ഇതിന് മുന്നോടിയായി അന്തർ സംസ്ഥാന സർവീസുകൾ ഉടമകൾ കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു. സമരം നീണ്ടുപോയാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഭക്ഷ്യക്ഷാമവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പക്ഷം.