കൊച്ചി: ദക്ഷിണേന്ത്യയിലെ ലോറി ഉടമകള്‍ നടത്തി വന്ന ചരക്ക് ലോറി സമരം പിന്‍വലിച്ചു. ലോറി ഉടമകളും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥരും ഹൈദരാബാദില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന 50 ശതമാനത്തില്‍ നിന്ന് 27 ആയി കുറക്കാമെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.
എന്നാല്‍ ലോറി വാടക ആനുപാതികമായി വര്‍ധിപ്പിക്കുമെന്ന് ലോറി ഉടമകള്‍ അറിയിച്ചിട്ടുണ്ട്. സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ഒന്‍പത് ദിവസമായി ചരക്ക് ലോറി ഉടമകള്‍ സമരം നടത്തി വന്നത്. മൂന്നാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കാന്‍ ലോറി ഉടമകള്‍ തീരുമാനമെടുത്തിരുന്നു.
