കൊച്ചി: ചരക്ക് ലോറി സമരത്തില്‍ നിന്നും ഒരു വിഭാഗം പിന്‍മാറി. ലോറി സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവക്കുന്നതായി ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ദ്ധനക്കും, ടാക്‌സ് വര്‍ദ്ധനക്കും ആനുപാതികമായി ലോറി വാടക ഏപ്രില്‍ 30 മുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.