ബ്രസീലിന് കിരീടം പ്രവചിച്ച് ഇതിഹാസ താരങ്ങള്‍

മോസ്‌കോ: ഇത്തവണ ലോകകപ്പ് നേടുമെന്ന് കരുതപ്പെടുന്ന ബ്രസീൽ ടീമിന് പുതിയൊരു വിഐപി ആരാധകൻ കൂടി. മറ്റാരുമല്ല, ജർമനിയെ ലോകകിരിടത്തിലേക്ക് നയിച്ച ലോതർ മത്തേയൂസ്. പടിപടിയായി ഫോമിലേക്ക് ഉയരുകയാണ് ബ്രസീൽ. ഈ മികവിന് അംഗീകാരം നൽകുകയാണ് ജർമനിയുടെ മുൻ നായകന്‍ കൂടിയായ ലോതർ മത്തേയൂസ്. കപ്പ് ഇക്കുറി ബ്രസീലിലെത്തുമെന്ന് മത്തേയൂസ് ഉറപ്പിച്ച് പറയുന്നു.നെയ്മറും സംഘവും ലോകകപ്പ് നേടുമെന്നാണ് ബ്രസീലിന്‍റെ മുൻതാരം റൊണാൾഡോയുടെയും അഭിപ്രായം. കൃത്യമായ മുന്നൊരുക്കത്തോടെ റഷ്യയിൽ എത്തിയ ടീമാണ് ബ്രസീലെന്ന് റൊണാൾഡോ പറയുന്നു. ഇതുകൊണ്ടുതന്നെ കിരീടം ബ്രസീൽ അർഹിക്കുന്നു. നെയ്മർക്കെതിരെ ഉയരുന്ന വിമർശനങ്ങൾ കാര്യമേക്കണ്ടതില്ല. ഗോളടിക്കുന്നതിലും ടീമിനെ ജയിപ്പിക്കുന്നതിലും ആയിരിക്കണം നെയ്മർ ശ്രദ്ധിക്കേണ്ടതെന്നും റൊണാൾഡോ വ്യക്തമാക്കി.