ഒറ്റ നമ്പര്‍ ലോട്ടറിയില്‍ മൊബൈല്‍ ആപ്പ് വഴിയും വാട്ട്സ് ആപ്പ് വഴിയും കച്ചവടം . ഇന്നലെ സംസ്ഥാനമാകെ നടന്ന ഒറ്റ നമ്പര്‍ ലോട്ടറി റെയ്ഡില്‍ ഏററവും അധികം അറസ്ററ് രേഖപ്പെടുത്തിയ മലപ്പുറം ജില്ലയില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള കച്ചവടമാണ് കൂടുതലും നടക്കുന്നത്.
മൊബൈല്‍ ആപ്ളിക്കേഷന് ബ്ളുടുത്ത് ചിഹ്നമായത് കൊണ്ട് ഫോണ്‍പരിശോധിച്ചാല്‍ പോലും ആരും ശ്രദ്ധിക്കില്ല. പൊലീസ് റെയ്ഡുകളെ ചെറുക്കാന്‍ ഏററവും പററിയ മാര്‍ഗമായാണ് കച്ചവടക്കാന്‍ ആപ്പിനെ കാണുന്നത്. പ്രാദേശികമായി വികസിപ്പിച്ചെുത്ത കണ്‍ട്രോ്‍ള്‍ സിസ്ററം വഴിയാണ് ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നത്
സംസ്ഥാന ലോട്ടറിയെ അപേക്ഷിച്ച് ചെറിയ ചെലവില്‍ പെട്ടെന്ന്ന സമ്മാനം കിട്ടുമെന്ന കാര്യം കൊണ്ടാണ് കൂടുതല്‍ സാധാരണക്കാല്‍ ഒററനമ്പര്‍ ലോട്ടറിയിലേക്ക് ആകര്‍ഷിക്പ്പെടുന്നതെന്നാണ് പൊലീസിന്‍റ നിഗമനം. സംസ്ഥാനത്ത് ഇന്നലത്തെ റെയ്ഡില്‍ അറസ്ററിലായ 49 പേരില്‍ 35 പേരും മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു പ്രതികള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തത്.
