മകളെ കാണാനില്ലെന്ന് പറഞ്ഞ് ഡിസംബര്‍ 13ന് സസ്മിതയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വയിൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
ഭുവനേശ്വര്‍: വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത കാമുകിയുടെ കഴുത്ത് വെട്ടിയെടുത്ത് കാമുകന്‍. ഒഡീഷയിലെ ഭുവനേശ്വറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ യുധിഷ്ടിര്‍ സ്വയിന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സസ്മിത ബിശ്വല്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ തലയില്ലാത്ത ശരീരം മാലിപാടയിലെ ചന്‍കാഡ ഫോറസ്റ്റ് ഡിവിഷനില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
സംഭവ ദിവസം സസ്മിതയെ മാലിപാടയിൽ ചന്‍കാഡ ഫോറസ്റ്റ് ഡിവിഷനില്‍ സ്വയിൻ വിളിച്ച് വരുത്തി. ഇവിടെ വെച്ച് യുവതി വീണ്ടും സ്വയിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച യുവാവുമായി സസ്മിത തർക്കത്തിൽ ഏർപ്പെടുകയും രോക്ഷം പൂണ്ട സ്വയിൻ കഴുത്തറുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നിട്ടും കലിയടങ്ങാത്ത യുവാവ് സസ്മിതയുടെ കഴുത്ത് വെട്ടിമാറ്റുകയായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ പോകുകയും ചെയ്തു.
മകളെ കാണാനില്ലെന്ന് പറഞ്ഞ് ഡിസംബര്‍ 13ന് സസ്മിതയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വയിൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
