കാമുകിയെ ബലത്സംഗം ചെയ്യാനുള്ള ആക്രമിയുടെ ശ്രമം നടന്ന യുവാവ് വെടിയേറ്റു മരിച്ചു
താനെ: കാമുകിയെ ബലാത്സംഗം ചെയ്യാനുള്ള ആക്രമിയുടെ ശ്രമം നടന്ന യുവാവ് വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രി മുംബൈയി താനെയിലെ നലിംബിയിലായിരുന്നു സംഭവം. ഗാനേഷ് ദിനകരൻ എന്ന യുവാവാണ് മരിച്ചത്.
ആദ്യം ദിനകരനേയും കാമുകിയേയും സമീപിച്ച അക്രമി പണം ആവശ്യപ്പെട്ടു. തങ്ങളുടെ പക്കൽ പണമില്ലെന്ന് അറിയിച്ചതോടെ അക്രമി ഇവർക്കു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. കാമുകിയെ ഇയാൾ പീഡിപ്പിക്കാനും ആരംഭിച്ചു.
ഇതു തടഞ്ഞ ദിനകരനെ അക്രമി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമി പ്രദേശത്തുനിന്നും കടന്നു.
