സംസ്ഥാനത്ത് കനത്ത നാശം വിതച്ച പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് സന്തോഷവാര്‍ത്ത്. സിലിണ്ടറുകള്‍ നഷ്ടമായവര്‍ പുതിയ കണക്ഷന്‍ വലിയ തുകക്ക് എടുക്കുന്നതിനെക്കുറിച്ചോര്‍ത്ത് പേടിക്കേണ്ടതില്ല.
ദില്ലി : സംസ്ഥാനത്ത് കനത്ത നാശം വിതച്ച പ്രളയത്തില്‍ എല്‍പിജി സിലിണ്ടറുകള്‍ നഷ്ടമായവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്‍. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് കേന്ദ്ര പദ്ധതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബിപിഎല്‍ വിഭാഗത്തിന് 200 രൂപയ്ക്കും മറ്റുള്ളവര്‍ക്ക് 1200 രൂപയ്ക്കുമാണ് കണക്ഷന്‍ ലഭ്യമാകുക. എല്‍പിജി കണക്ഷന് 1400 രൂപയാണ് നിലവിലുള്ളത്.
Scroll to load tweet…
