ന്യൂഡല്‍ഹി: സബ്‍സിഡിയുള്ള പാചകവാതകത്തിന്‍റെ വില സിലിണ്ടറൊന്നിന് രണ്ട് രൂപ കൂട്ടി. ഏഴ് മാസത്തിനിടെ എട്ടാംതവണയാണ് പാചകവാതക വില കൂട്ടുന്നത്. ദില്ലിയിൽ ഇതോടെ സിലിണ്ടറിന് 434 രൂപയായി.

സബ്സിഡി ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി മാസംതോറും രണ്ടുരൂപ വരെ കൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായാണ് വിലവര്‍ദ്ധന. സബ്‍സിഡിയുള്ള പാചകവാതകത്തിന്‍റെ വില ഒരു രൂപ കൂട്ടിയതോടെ 585 രൂപയായി. വിമാന ഇന്ധന വില 8.6 ശതമാനവും കൂട്ടിയിട്ടുണ്ട്.