ഇക്കാര്യത്തില്‍ റഷ്യയില്‍ മോഡ്രിച്ചാണ് മുന്‍പന്‍
മോസ്കോ: റഷ്യന് ലോകകപ്പില് ക്രൊയേഷ്യ ആവേശക്കുതിപ്പ് നടത്തുന്നതിന് പിന്നിലെ എഞ്ചിനാണ് നായകന് ലൂക്കാ മോഡ്രിച്ച്. ലോകകപ്പില് ക്രൊയേഷ്യയുടെ രക്തം പമ്പ് ചെയ്യുന്ന ഹൃദയമാവുകയായിരുന്നു ഈ കുറിയ മനുഷ്യന്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് സ്വന്തമാക്കുമോ എന്ന ആകാംക്ഷകള്ക്കിടെ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മധ്യനിരതാരം.
ഈ ലോകകപ്പില് മൈതാനത്ത് കൂടുതല് ദൂരം പിന്നിട്ട താരം മോഡ്രിച്ചാണ്. ഫൈനല് അവശേഷിക്കേ ഇതിനകം 63 കി.മി മോഡ്രിച്ച് ഓടിക്കഴിഞ്ഞു. എല്ലാ മത്സരത്തിലുമായി 604 മിനുറ്റാണ് റഷ്യയില് മോഡ്രിച്ച് മൈതാനത്ത് ചിലവഴിച്ചത്. തൊട്ടുപിന്നിലുള്ളത് ക്രൊയേഷ്യയുടെ മറ്റൊരു മധ്യനിരതാരം റാക്കിറ്റിച്ച്(62.9). ഫ്രഞ്ച് മധ്യനിരതാരം കാന്റെ 62.7 കി.മി ഓടിത്തീര്ത്ത് മൂന്നാമതുണ്ട്. കൂടുതല് കൃത്യതയാര്ന്ന സെറ്റ് പീസുകള് വിരിഞ്ഞതും മോഡ്രിച്ചിന്റെ കാലുകളിലാണ്.
