കോടികള്‍ ധൂര്‍ത്തടിച്ച് കേസ് നടത്തിപ്പ്

ദില്ലി: സുപ്രീം കോടതിയില്‍ കോടികള്‍ ധൂര്‍ത്തടിച്ചാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കേസ് നടത്തിപ്പ്. സുപ്രീം കോടതിയിലെ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഭൂരിപക്ഷം കേസുകളിലും ഹാജരാകുന്നത് സ്വകാര്യ അഭിഭാഷകര്‍. ഓരോ സിറ്റിംഗിനും സ്വകാര്യ അഭിഭാഷകര്‍ കൈപറ്റുന്നത് ലക്ഷങ്ങള്‍. 

ഒറ്റ സിറ്റിംഗിന് നല്‍കുന്നത് ഒരു ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ.