തിരുവനന്തപുരം: രാഷ്ട്രീയ പ്രശ്നങ്ങള്‍ അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയുമല്ല പരിഹരിക്കേണ്ടതെന്ന് എം.എ.ബേബി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാട് എടുക്കണമെന്നും ആവശ്യം.

ഷുഹൈബ് വധക്കേസിലെ കൊലയാളികള്‍ സിപിഎമ്മുകാരെന്ന് പൊലീസ് പറഞ്ഞ സാഹചര്യത്തിലാണ് എം.എ.ബേബിയുടെ പ്രതികരണം . കേസില്‍ നാല് പ്രതികള്‍ എന്നും പൊലീസിന്‍റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം സ്കൂളിലെ സംഘര്‍ഷമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തടയാന്‍ ശ്രമിച്ചവരെയും കൊല്ലാന്‍ ശ്രമിച്ചു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.