രാപ്പകൽ വ്യത്യാസമില്ലാത്തെ തത്സമയം ഇടവേളകളില്ലാതെ ദുരന്തമുഖത്തെ നേര്‍ക്കാഴ്ചകള്‍ അധികാരികള്‍ക്ക് മുന്നിലേക്കെത്തിക്കുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട പ്രിയപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ പ്രേക്ഷകര്‍ കൈമാറുന്ന മുറയ്ക്ക് രക്ഷാപ്രവര്‍ത്തകരിലേക്ക് എത്തിക്കാന്‍ പ്രത്യേക ഹെൽപ്പ് ഡെസ്കും ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ചിരുന്നു.സര്‍വ്വ സന്നാഹങ്ങളുമായി ദുരന്തത്തെ നേരിടാന്‍ സര്‍ക്കാരിനൊപ്പം നിന്ന ഏഷ്യാനെറ്റ് ന്യൂസിനൊപ്പം കൈകോര്‍ക്കുകയാണ് പ്രവാസി ലോകവും.
തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് സമാഹരിക്കുന്ന സഹായനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ.യൂസഫലി ഒരു കോടി രൂപ നല്‍കി. സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് പരമാവധി സഹായം എത്തിക്കുമെന്ന് യുഎഇ ഭരണാധികാരികള്‍ അറിയിച്ചതായി എം.എ.യുസഫലി പറഞ്ഞു.
പരസ്യങ്ങള്‍ നല്‍കാതെ ദുരന്ത മുഖത്ത് നിന്ന് നിരന്തരം വാര്‍ത്തകള്‍ കൈമാറുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് യൂസഫലി ട്വീറ്റ് ചെയ്തിരുന്നു. ഇനി വേണ്ടത് സമഗ്രമായ അസൂത്രണത്തോടെ കേരളത്തെ പുനര്‍നിര്‍മ്മിക്കലാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഫോർസ്റ്റാർ ഗ്രൂപ്പിന് വേണ്ടി എസ് സി നായര്‍ 25 ലക്ഷം കൈമാറി. എംബയര്‍ ഗ്രൂപ്പ് 15 ലക്ഷവും നല്‍കി.

രാപ്പകൽ വ്യത്യാസമില്ലാത്തെ തത്സമയം ഇടവേളകളില്ലാതെ ദുരന്തമുഖത്തെ നേര്‍ക്കാഴ്ചകള്‍ അധികാരികള്‍ക്ക് മുന്നിലേക്കെത്തിക്കുകയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട പ്രിയപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ പ്രേക്ഷകര്‍ കൈമാറുന്ന മുറയ്ക്ക് രക്ഷാപ്രവര്‍ത്തകരിലേക്ക് എത്തിക്കാന്‍ പ്രത്യേക ഹെൽപ്പ് ഡെസ്കും ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ചിരുന്നു. സര്‍വ്വ സന്നാഹങ്ങളുമായി ദുരന്തത്തെ നേരിടാന്‍ സര്‍ക്കാരിനൊപ്പം നിന്ന ഏഷ്യാനെറ്റ് ന്യൂസിനൊപ്പം കൈകോര്‍ക്കുകയാണ് പ്രവാസി ലോകവും.
