തിരുവനന്തപുരം: ഹാദിയ വീട്ടിനുള്ളിൽ കടുത്ത നിയന്ത്രണത്തിലാണ് കഴിയുന്നതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. ഭരണഘടനാപരമായ അവകാശം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ സുപ്രീം കോടതിയെ അറിയിക്കുമെന്നും ജോസഫൈൻ അറിയിച്ചു. സുഹൃത്തുക്കളുമായി സംസാരിക്കാൻ പോലും ഹാദിയയെ അനുവദിക്കുന്നില്ല. 

ഹാദിയയെ കാണാൻ ഇന്ന് വീട്ടിലെത്തിയിട്ടും പിതാവ് അനുവദിച്ചില്ലെന്ന് ജോസഫൈൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. സുപ്രീം കോടതിയിൽ ഹാജരാകാനായി ഹാദിയയുടെ യാത്ര വിമാനത്തിലാക്കണമെന്നും ചെലവ് വനിതാ കമ്മീഷൻ വഹിക്കുമെന്നും ജോസഫൈൻ പറഞ്ഞു. എന്നാൽ യാത്രയുടെ വിശദാംശങ്ങൾ നൽകാനാകില്ലെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ പറഞ്ഞെന്നും കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി