കോട്ടയം: എംജി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ മദ്യപിച്ചെത്തിയ സംഘം ആക്രമണം നടത്തിയതായി പരാതി. ഗാന്ധിയന്‍ സ്റ്റഡീസിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ഭക്ഷണം കഴിക്കാനെത്തിയ ഇവരെ അമ്മന്‍ ചേരിയില്‍ വച്ച് അശ്ലീല ചുവയോടെ ആംഗ്യം കാണിക്കുകയും ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. ഗാന്ധിനഗര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.