കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവില്‍ നടന്ന അക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍.  അക്രമികളെ വ്യാപാരികൾ പിടിച്ച് നൽകിയിട്ടും പൊലീസ് വെറുതെ വിട്ടു. പ്രതികൾക്ക് എതിരെ ശക്തമായ വകുപ്പുകൾ ചുമത്തണം. ഇക്കാര്യം കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ട. വ്യാപരികൾക്ക് നഷ്ടപരിഹാരം ലഭൃമാക്കാൻ സർക്കാർ ഇടപെടണമെന്നും എം കെ മുനീര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. പ്രകടനം നടത്തിയ വ്യാപാരികള്‍ കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ തുറന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തുകയായിരുന്നു. ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ തുടങ്ങിയതോടെ മിഠായിതെരുവ് സംഘര്‍ഷഭരിതമാകുകയായിരുന്നു.