തമിഴ്നാട് മുഖ്യമന്ത്രിയായി പനീർശെൽവത്തിനെ പിന്തുണച്ച് ഡിഎംകെയുടെ എം കെ സ്റ്റാലിൻ. ഗവർണറെ കണ്ടശേഷമാണ് സ്റ്റാലിന്റെ പ്രഖ്യാപനം.

അതേസമയം തമിഴ്നാട്ടിലെ ഭരണപ്രതിസന്ധി നേരിടാന്‍ ഗവർണർ സി വിദ്യാസഗര്‍ റാവു കേന്ദ്രസേനയെ വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സേനയുടെ സഹായം ആവശ്യപ്പെടാൻ മുഖ്യമന്ത്രി പനീർശെൽവത്തോട് ഗവര്‍ണര്‍ നിർദ്ദേശിച്ചു. എംഎല്‍എമാരെ തടവിലാക്കിയെന്ന പരാതിയിലാണ് ഗവർണറുടെ നടപടി. പൊലീസുകാര്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും കൃത്യമായ ചേരിതിരിവാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയാണ് എന്നാണ് ഗവര്‍ണറുടെ കണ്ടെത്തല്‍. ഇന്ന് രാവിലെ ഡിജിപിയെ വിളിച്ചുവരുത്തി സംസ്ഥാനത്തെ ക്രമസമാധന നില ഗവര്‍ണര്‍ വിലയിരുത്തിയിരുന്നു.