ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില വഷളായെങ്കിലും പിന്നീട് നേരിയ പുരോഗതിയുണ്ടെന്ന് ഒടുവിൽ പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. കരുണാനിധിയിപ്പോള്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. പ്രവർത്തകരോട് സംയമനം പാലിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു,
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില വഷളായെങ്കിലും പിന്നീട് നേരിയ പുരോഗതിയുണ്ടെന്ന് ഒടുവിൽ പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. കരുണാനിധിയിപ്പോള്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. ആശുപത്രിയിലെത്തിയ കുടുംബാംഗങ്ങള്‍ രാത്രിയോടെ മടങ്ങി.
എന്നാല്‍ രാത്രി വൈകിയും ഏറെ പ്രവര്‍ത്തകരാണ് കാവേരി ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്. തടിച്ചുകൂടിയ ഡിഎംകെ പ്രവർത്തകരോട് സംയമനം പാലിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. അത്ഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് എ രാജയും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കലൈഞ്ജറുടെ നില മെച്ചപ്പെട്ടതായും രാജ പ്രവര്‍ത്തകരെ അറിയിച്ചു.
ചെന്നൈ നഗരത്തിൽ കനത്ത സുരക്ഷ തുടരുകയാണ്. 2000ലധികം പൊലിസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഏത് സാഹചര്യങ്ങളും നേരിടാനുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി സേലത്തെ പരിപാരികള്‍ റദാക്കി ചെന്നൈയിലേക്ക് തിരിച്ചിരുന്നു.
