നിര്‍ണായക മത്സരത്തില്‍ വമ്പന്‍ തിരിച്ചു വരവ് നടത്തിയ അര്‍ജന്‍റീനയ്ക്ക് ആശംസകളുമായി എം എം മണി

നിര്‍ണായക മത്സരത്തില്‍ വമ്പന്‍ തിരിച്ചു വരവ് നടത്തിയ അര്‍ജന്‍റീനയ്ക്ക് ആശംസകളുമായി എം എം മണി. മെസ്സിയും പിള്ളേരും വന്നത് വെറും കയ്യാലെ മടങ്ങാൻ അല്ലെന്ന് മണിയാശാന്‍ ഫേസ്ബുക്കില്‍കുറിച്ചു. മെസി ഗോള്‍ നേടിയ ശേഷം ഗാലറിയെ അഭിവാന്ദ്യം ചെയ്യുന്ന ചിത്രത്തോടെയാണ് എംഎം മണിയുടെ കുറിപ്പ്. 

നേരത്തെ ആവേശകരമായി കളി പുരോഗമിക്കുന്നതിനിടയിലും എംഎം മണി അര്‍ജന്റീനയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. തിരിച്ചടികളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സുന്ദരമായ ഫുട്ബോളാണ് ഇന്നലെ ആഫ്രിക്കന്‍ ശക്തികള്‍ക്കെതിരെ അര്‍ജന്‍റീന കാഴ്ചവെച്ചത്. ആദ്യ മുതല്‍ ആക്രമിച്ച് കളിച്ച അര്‍ജന്റീന 2-1 എന്ന സ്കോറിന് നൈജീരിയയെ തകര്‍ത്തിരുന്നു.

നേരത്തെ നേരിട്ട വെല്ലുവിളികള്‍ക്ക് കാരണക്കാരന്‍ എന്ന മുദ്ര കുത്തപ്പെട്ട മെസിയുടെ ഗോള്‍ നേട്ടം ആരാധകര്‍ക്ക് ആശ്വാസകരമായി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കണ്ട അര്‍ജന്‍റീനയെയല്ല ഇന്നലെ നൈജീരിയയ്ക്കെതിരെ കണ്ടത്.