യാത്രചെയ്തുകൊണ്ടിരുന്ന ധീര ജവാന്മാരുടെ പോലും ജീവൻ രക്ഷിക്കാൻ യാതൊന്നും ചെയ്യാൻ കഴിയാത്ത സർക്കാരിന് എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാൻ കഴിയുമെന്ന ചോദ്യം ഉന്നയിച്ചാണ് എം എം മണിയൂടെ കുറിപ്പ് അവസാനിക്കുന്നത്
ഇടുക്കി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മന്ത്രി എം എം മണി. വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി തന്‍റെ ഫേസ്ബുക്കില്‍ മന്ത്രി കുറിച്ചു. നിരവധി ധീര ജവാന്മാർ വീരമൃത്യു വരിക്കുന്നതിന് ജമ്മു കാശ്മീരിലെ പ്രശ്നം ഇടയായിട്ടുണ്ട്.
ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നല്കിയിരുന്നതായി വാർത്ത പുറത്തു വന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ ഈ മുന്നറിയിപ്പ് ഗൗരവമായെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ കൈക്കൊണ്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നലെ സൈന്യത്തിന് നേർക്കുണ്ടായ ഭയാനകമായ ഭീകരാക്രമണം തടയാൻ കഴിയുമായിരുന്നുവെന്ന് എം എം മണി പറഞ്ഞു.
യാത്രചെയ്തുകൊണ്ടിരുന്ന ധീര ജവാന്മാരുടെ പോലും ജീവൻ രക്ഷിക്കാൻ യാതൊന്നും ചെയ്യാൻ കഴിയാത്ത സർക്കാരിന് എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാൻ കഴിയുമെന്ന ചോദ്യം ഉന്നയിച്ചാണ് എം എം മണിയൂടെ കുറിപ്പ് അവസാനിക്കുന്നത്.
എം എം മണിയൂടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
ജമ്മു കാശ്മീരിലെ പുൽവാമയിൽ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന ധീര ജവാന്മാർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു.
നിരവധി ധീര ജവാന്മാർ വീരമൃത്യു വരിക്കുന്നതിന് ജമ്മു കാശ്മീരിലെ പ്രശ്നം ഇടയായിട്ടുണ്ട്. ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നല്കിയിരുന്നതായി വാർത്ത പുറത്തു വന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ ഈ മുന്നറിയിപ്പ് ഗൗരവമായെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ കൈക്കൊണ്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നലെ സൈന്യത്തിന് നേർക്കുണ്ടായ ഭയാനകമായ ഭീകരാക്രമണം തടയാൻ കഴിയുമായിരുന്നു.
യാത്രചെയ്തുകൊണ്ടിരുന്ന ധീര ജവാന്മാരുടെ പോലും ജീവൻ രക്ഷിക്കാൻ യാതൊന്നും ചെയ്യാൻ കഴിയാത്ത സർക്കാരിൻ
എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാൻ കഴിയും?
