ജനങ്ങൾക്കുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കുമെന്ന് എം എം മണി. പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് സിപിഎം സംസ്ഥാനസമിതി എം എം മണിയെ ശുപാര്‍ശ ചെയ്‍തതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയോട് കടപ്പാടും സന്തോഷവുമുണ്ട്. വകുപ്പ് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഏതുവകുപ്പ് ഏൽപ്പിച്ചാലും ഒരു കൈ നോക്കും. ജനങ്ങൾക്കുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കും. തനിക്ക് തന്റേതായ ശൈലിയുണ്ട്. പ്രതികരിക്കേണ്ട കാര്യങ്ങളിലേ പ്രതികരിക്കൂ. സിപിഐ മന്ത്രിമാരെ വിമര്‍ശിച്ചതിനെ കുറിച്ച് ഓര്‍മ്മിക്കുന്നില്ല- എം എം മണി പറഞ്ഞു.
