പിണറായി വിജയന്‍ വിചാരിച്ചാലേ കണ്ണൂരിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളു

മാഹി: കണ്ണൂരിന് ഇപ്പോള്‍ രക്തത്തിന്‍റെ മണമാണെന്ന് സാഹിത്യക്കാരന്‍ എം മുകുന്ദന്‍. കണ്ണൂരിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ പിണറായി വിജയന്‍ വിചാരിച്ചാലേ സാധിക്കുകയുള്ളു. ഷുഹൈബിന്‍റെ ചിത്രം കാണുമ്പോള്‍ ഏറെ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരിലെ തെരൂരിലെ തട്ടുക്കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ബോംബെറിഞ്ഞ് ഭീതി പരത്തി, ഷുഹൈബിനെ ആക്രമിച്ചത്. ഷുഹൈബ് വധക്കേസിലെ പോലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.