ശബരിമലയില്‍ വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കുപയോഗിച്ചതിനെ ന്യായീകരിച്ച് സിപിഎം സിസി അംഗം എം.വി.ഗോവിന്ദന്‍. തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം.വി. ഗോവിന്ദന്‍ 'ന്യൂസ് അവറി'ൽ.

തിരുവനന്തപുരം: ശബരിമലയില്‍ വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കുപയോഗിച്ചതിനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍. വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സന്നിധാനത്ത് വന്ന ആര്‍എസ്എസുകാരില്‍ ക്രിമിനലുകള്‍ ഉണ്ട് അവരെ തിരിച്ചറിയണമെന്നാണ് വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടതെന്ന് എം.വി.ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവർ' ചര്‍ച്ചയില്‍ പറഞ്ഞു. വത്സന്‍ തില്ലങ്കേരിക്ക് മൈക്ക് കൊടുത്തത് പൊലീസിന്റെ തീരുമാനമാണ്. അത് ആവശ്യമെങ്കില്‍ അന്വേഷിക്കണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

വീഡിയോ കാണാം:

Read More:

ശബരിമലയിൽ സമവായത്തിന് സർക്കാർ; സർവകക്ഷിയോഗം വിളിക്കും